India

കുടുംബ വഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങി; വീട്ടമ്മയെ കടുവ കടിച്ചുകൊന്നു

Please complete the required fields.




നടുവട്ടം: തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ 56-കാരി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഊട്ടി-ഗൂഡല്ലൂർ റോഡിലെ ഹനുമാപുരം സ്വദേശി പാർവതിയാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്.

പാർവതിയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. മകനും മരുമകളോടൊപ്പമാണ് താമസിക്കുന്നത്. ഏപ്രിൽ 11-ന് രാത്രി വഴക്കുണ്ടായതിനെ തുടർന്ന് ദേഷ്യപ്പെട്ട് വീടുവിട്ടിറങ്ങി. രണ്ട് ദിവസമായിട്ടും തിരികെ വരാത്തതിനാൽ ബന്ധുക്കൾ വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചു. തിരച്ചിലിൽ ഏകദേശം കിലോമീറ്റർ അകലെയുള്ള വനത്തിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. നടുവട്ടം പൊലീസ് അന്വേഷിക്കുന്നു.

Related Articles

Back to top button