India

ഇന്ന് ‘റോയൽ’ പോരാട്ടം; തോൽവി അറിയാത്ത ടീമുകൾ ഗുവാഹത്തിയിൽ നേർക്കുനേർ

Please complete the required fields.




ഗുവാഹത്തി: ഐപിഎൽ 19-ാം സീസണിലെ തോൽവി അറിയാത്ത ടീമുകളായ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഇന്ന് ഗുവാഹത്തിയിൽ ഏറ്റുമുട്ടുന്നു. വൈകിട്ട് 7:30-ന് രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലാണ് മത്സരം. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാൻ തങ്ങളുടെ ലീഡ് ഉയർത്താൻ ലക്ഷ്യമിടുമ്പോൾ, മൂന്നാം സ്ഥാനത്തുള്ള ആർസിബി ഒന്നാമതെത്താനുള്ള ശ്രമത്തിലാണ്.

മുംബൈ ഇന്ത്യൻസിനെ തകർത്ത യശസ്വീ ജയ്സ്വാൾ – വൈഭവ് സൂര്യവംശി ഓപ്പണിംഗ് സഖ്യത്തിലാണ് രാജസ്ഥാന്റെ പ്രധാന പ്രതീക്ഷ. പ്രത്യേകിച്ച്, നേരിടുന്ന ആദ്യ പന്തുമുതൽ ആക്രമിച്ചു കളിക്കുന്ന യുവതാരം വൈഭവ് സൂര്യവംശിയെ ആർസിബി ബൗളർമാർ ഭയപ്പെടുന്നു. മറുഭാഗത്ത് വിരാട് കോലി – ഫിൽ സാൾട്ട് സഖ്യത്തിന്റെ വെടിക്കെട്ട് ബാറ്റിംഗിലാണ് ബെംഗളൂരുവിന്റെ വിശ്വാസം.

രാജസ്ഥാനായി ധ്രുവ് ജുറൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മെയർ എന്നിവർ കരുത്തു പകരുമ്പോൾ, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ, ജിതേഷ് ശർമ്മ എന്നിവരിലാണ് ആർസിബിയുടെ പ്രതീക്ഷ.
ബൗളിംഗിലും ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ജോഫ്ര ആർച്ചറും നാന്ദ്രേ ബർഗറും നയിക്കുന്ന രാജസ്ഥാൻ പേസ് നിരയ്ക്ക് മറുപടിയായി ഭുവനേശ്വർ കുമാറും ജേക്കബ് ഡഫിയും ആർസിബി നിരയിലുണ്ട്. സ്പിൻ വിഭാഗത്തിൽ രാജസ്ഥാന്റെ രവി ബിഷ്ണോയിയും ആർസിബിയുടെ സുയാഷ് ശർമ്മയും തമ്മിലുള്ള പോരാട്ടവും ശ്രദ്ധേയമാകും.ഇതുവരെ നടന്ന 34 മത്സരങ്ങളിൽ 17 എണ്ണത്തിൽ ബെംഗളൂരുവും 14 എണ്ണത്തിൽ രാജസ്ഥാനുമാണ് വിജയിച്ചത്. മൂന്ന് മത്സരങ്ങൾ ഉപേക്ഷിച്ചു. സീസണിലെ തങ്ങളുടെ രണ്ട് ഹോം മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് സഞ്ജുവിന്റെ രാജസ്ഥാൻ സ്വന്തം മണ്ണിൽ ഇറങ്ങുന്നത്.

Related Articles

Back to top button