Kerala

വോട്ടിങ് ദിനത്തിൽ കൊല്ലത്ത് റെയിൽവേ സിഗ്നൽ നിലച്ചു; ട്രയിനുകൾ 2 മണിക്കൂറിലധികമായി പിടിച്ചിട്ടിരിക്കുന്നു

Please complete the required fields.




വോട്ടിങ് ദിനത്തിൽ റെയിൽവേ സിഗ്നൽ നിലച്ചു. കൊല്ലത്ത്‌ ട്രയിനുകൾ 2 മണിക്കൂറിലധികമായി പിടിച്ചിട്ടിരിക്കുന്നു. കൊല്ലം – പരവൂർ റൂട്ടിലാണ് പ്രശ്നം ഉണ്ടായത്. ട്രെയിൻ കടന്ന് പോകാൻ റൈറ്റ് സിഗ്നൽ നൽകുന്ന ബ്ലോക്ക് ഇൻസ്ട്രുമെന്റിന് തകരാറ് സംഭവിച്ചു. ഉച്ചയ്ക്ക് 11.42ന് കൊല്ലത്ത് നിന്നും പുറപ്പെടേണ്ട ട്രെയിൻ മൂന്ന് മണിക്കാണ് കൊല്ലത്തുനിന്നും എടുത്തത്.

മെമൊ എഴുതി നൽകിയാണ് ട്രെയിനുകൾക്ക് പോകാനുള്ള അനുമതി കൊടുക്കുന്നത്. തകരാർ പരിഹരിക്കപ്പെട്ടില്ലെങ്കിൽ ട്രയ്നുകൾ താമസിക്കാൻ സാധ്യതയുണ്ട്. 20636 അനന്തപുരി, 56101 നാഗർകോവിൽ പാസഞ്ചർ, 56307 തിരുവനന്തപുരം പാസഞ്ചർ എന്നീ ട്രെയിനുകൾ വൈകിയേക്കും.കൊടുംചൂടിലും യാതൊരു മുന്നറിയിപ്പുമില്ലാതെ ട്രെയിനുകൾ വൈകുന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി.

നിലവിൽ റെയിൽവേ അധികൃതർ തകരാർ പരിശോധിക്കുന്നു. രണ്ട് മണിക്കൂറിലധികമായി പിടിച്ചിട്ടിരുന്ന ബാംഗ്ലൂർ – തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ ഇപ്പോൾ പുറപ്പെട്ടു. റെഗുലർ ട്രെയിനുകൾ കടത്തിവിടുന്നു സ്പെഷ്യൽ ട്രെയിനുകൾക്കാണ് നിലവിൽ കാലതാമസം. സിഗ്നൽ തകരാർ എപ്പോൾ പരിഹരിക്കുമെന്ന് കൃത്യമായ വിവരം ലഭിച്ചിരുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.

Related Articles

Back to top button