Kerala

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും കുറഞ്ഞു

Please complete the required fields.





കോഴിക്കോട് : കേരളത്തിൽ സ്വർണവിലയിൽ വീണ്ടും കുറഞ്ഞു . ഗ്രാമിന് 240 രൂപ കുറഞ്ഞ് വില 14,280 രൂപയായി. പവൻ വില 1,920 രൂപ കുറഞ്ഞ് 1,14,240 രൂപയായി.

18 കാരറ്റ് സ്വർണത്തിന്റെ വില പവന് 93,880 രൂപയായി കുറഞ്ഞു. 14 കാരറ്റ് സ്വർണത്തിന്റെ വില 73,080 രൂപയായും കുറഞ്ഞു. വെള്ളിക്ക് ഗ്രാമിന് 280 രൂപയാണ് വില.അതേസമയം, ആഗോള വിപണിയിലെ വില വർധനവ് ഇന്ന് ഇന്ത്യൻ വിപണിയിൽ പ്രതിഫലിച്ചില്ല. ഒരാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്ന് ആഗോള വിപണിയിൽ സ്വർണത്തിന് നേരിയ മുന്നേറ്റമുണ്ടാക്കി.

സ്​പോട്ട് ഗോൾഡിന്റെ വിലയിൽ ഒരു ശതമാനം ഉയർച്ചയുണ്ടായി. 4,966.83 ഡോളറായാണ് സ്​പോട്ട് ഗോൾഡ് വില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.7 ശതമാനം ഉയർന്ന് 4,985.40 ഡോളറിലെത്തി.

Related Articles

Back to top button