Thiruvananthapuram

മഴ മുന്നറിയിപ്പിൽ മാറ്റം ….! വരുന്നത് ഇടിമിന്നലോടു കൂടിയ മഴ; അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ നിർദേശം

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ സാഹചര്യം കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കൂടുതൽ മഴ ലഭിക്കുക തെക്കൻ കേരളത്തിലാണെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

പുതിയ മുന്നറിയിപ്പ് പ്രകാരം പാലക്കാട്, മലപ്പുറം ജില്ലകളിൽ നൽകിയ യെല്ലോ അലേർട്ട് പിൻവലിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പില്ലാത്ത മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാസാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

Related Articles

Back to top button