
“ആരോഗ്യമാണ് യഥാർത്ഥ സമ്പത്ത്, സ്വർണവും വെള്ളിയുമല്ല”- മഹാത്മാഗാന്ധി
ആരോഗ്യം എന്നത് കേവലം രോഗങ്ങളോ വൈകല്യങ്ങളോ ഇല്ലാത്ത ഒരവസ്ഥയല്ല, മറിച്ച് ശാരീരികവും മാനസികവും സാമൂഹികവുമായ പൂർണ്ണമായ സംതൃപ്തിയുള്ള (Well-being) അവസ്ഥയാണ്. ലോകാരോഗ്യ സംഘടനയുടെ ജന്മദിനമായ ഏപ്രിൽ 7 ലോകാരോഗ്യ ദിനമായി ആചരിക്കുമ്പോൾ, “ആരോഗ്യത്തിനായി ഒന്നിച്ച്; ശാസ്ത്രത്തിനൊപ്പം നിൽക്കാം” എന്ന സന്ദേശമാണ് 2026 ൽ നൽകുന്നത്.
1948 ഏപ്രിൽ ഏഴിന് ലോകാരോഗ്യ സംഘടന നിലവിൽ വന്നെങ്കിലും,1950 ഏപ്രിൽ 7 മുതലാണ് ലോകാരോഗ്യ ദിനം ആചരിക്കാൻ വേണ്ടി തുടങ്ങിയത്.ശാസ്ത്രീയമായ അറിവുകൾക്കും വസ്തുതകൾക്കും മുൻഗണന നൽകിക്കൊണ്ട് ആരോഗ്യ വെല്ലുവിളികളെ നേരിടുക എന്നതാണ് ഈ വർഷത്തെ ആരോഗ്യദിന സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.





