Kozhikode

കുടുംബസംഗമത്തിൽ പങ്കെടുത്ത് ടി. ദേവദാസ്

Please complete the required fields.




നന്മണ്ട : കുടുംബസംഗമങ്ങളിലും ഗൃഹസമ്പർക്കത്തിലും സജീവമായി എലത്തൂർ മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി ടി. ദേവദാസ്. അവധിദിവസമായ ഞായർ രാവിലെ ഗൃഹസമ്പർക്കത്തിലായിരുന്നു സ്ഥാനാർഥി. വൈകീട്ട് നന്മണ്ട കുന്നത്തെരുവിൽ കുടുംബസംഗമത്തിലും പങ്കെടുത്തു. പ്രയാഗ്‌രാജിൽനിന്ന് എത്തിയ സാമൂഹ്യപ്രവർത്തകരും കുടുംബസംഗമത്തിൽ വിശിഷ്ടാതിഥികളായി.

കേരളസന്ദർശനത്തിനായി എത്തിയ പൂനം സന്ത് മഹിളാ എവം വികാസ് സമിതി ദേശീയ സെക്രട്ടറി അഭിഷേക് സാന്ത്, പഞ്ചാബ് ജലന്ധർ റാണ ഹോസ്പിറ്റൽ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. പ്രേംറാണ, പൂനം സന്ത് മഹിളാ എവം വികാസ് സമിതി ദേശീയ കൺവീനർ ഇസബെലെ ബ്രെൻഡിഷ്, പ്രയാഗ്‌രാജ് മേഖല ബി.ജെ.പി. ജനറൽ സെക്രട്ടറി ആദർശ് കുമാർ എന്നിവരാണ് ടി. ദേവദാസിന് വോട്ടഭ്യർഥിക്കാനായി കുടുംബസംഗമത്തിൽ എത്തിയത്.

കുടുംബസംഗമത്തിൽ സി. ദാമോദരൻ അധ്യക്ഷനായി.സ്ഥാനാർഥി ടി. ദേവദാസ്, എം. സുനിൽ, ഗിരിജ വലിയപറമ്പിൽ, സുനിൽദത്ത്, ടി.കെ. ഹരിദാസൻ, സീമ തട്ടഞ്ചേരി, രവീന്ദ്രൻ കുപ്പേരി, ടി. രാമചന്ദ്രൻ, എം.സി. രതീഷ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button