Thiruvananthapuram

കേരളം ആവേശക്കടലിൽ; മോദിയും രാഹുലും ഇന്ന് വീണ്ടും കേരളത്തിൽ, പരസ്യപ്രചരണം അവസാനിക്കാൻ നാല് നാൾ മാത്രം

Please complete the required fields.




തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണം അവസാനിക്കാൻ ഇനി നാല് നാൾ മാത്രം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രണ്ടാംഘട്ട പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മോദിയുടെ പ്രചരണ പരിപാടികൾ.

വൈകിട്ട് മൂന്ന് മണിക്ക് തിരുവല്ലയിലാണ് ആദ്യപരിപാടി. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെത്തുന്ന രാഹുൽ ഗാന്ധിക്ക് എറണാകുളം, ഇടുക്കി ജില്ലകളിലും പരിപാടികളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് മണ്ഡല പര്യടനം ആരംഭിക്കും. മൂന്ന് മുന്നണികളുടെ നിരവധി പ്രമുഖ ദേശീയ നേതാക്കൾ സംസ്ഥാനത്ത് പര്യടനം തുടരുകയാണ്.
പ്രധാനമന്ത്രി പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയും ചാത്തന്നൂരിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവും ധനമന്ത്രി നിർമലാ സീതാരാമൻ തൃശൂർ ജില്ലയിലും പ്രചരണത്തിൽ പങ്കെടുക്കും.

രാഹുൽ ഗാന്ധിയുടെ രണ്ടാംഘട്ട പര്യടനം ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നടക്കും. സാദിഖലി തങ്ങൾ കാസർകോട് ജില്ലയിലും ഷാഫി പറമ്പിലിന്‍റെ റോഡ് ഷോ തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രിയുടെ ധർമടം മണ്ഡല പര്യടനവും തുടരും. 12 കേന്ദ്രങ്ങളിൽ സ്വീകരണമുണ്ടാകും. ബൃന്ദ കാരാട്ട് കണ്ണൂരിലും പ്രകാശ് കാരാട്ട് കോഴിക്കോട് ജില്ലയിലും പ്രചരണം നടത്തും.

Related Articles

Back to top button