Thiruvananthapuram

ഏപ്രിൽ 9-ന് സംസ്ഥാനത്ത് ശമ്പളത്തോടു കൂടിയ അവധി; വോട്ടെടുപ്പ് പ്രമാണിച്ച് ലേബർ കമ്മിഷണറുടെ ഉത്തരവ്

Please complete the required fields.




തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 9-ന് സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് ലേബർ കമ്മിഷണർ ഉത്തരവിട്ടു. ഐടി, പ്ലാന്റേഷൻ, നിർമ്മാണ മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾക്കും ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണ്.

വോട്ട് രേഖപ്പെടുത്തുന്നതിനായി നൽകുന്ന ഈ അവധിയുടെ പേരിൽ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാൻ പാടില്ലെന്നും, ജോലി ചെയ്യുന്ന മണ്ഡലത്തിന് പുറത്ത് വോട്ടുള്ള ദിവസവേതന-കരാർ തൊഴിലാളികൾക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഒഴിവാക്കാനാവാത്ത ജോലി സാഹചര്യമുള്ളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകണമെന്നും ലേബർ കമ്മിഷണറേറ്റ് തൊഴിലുടമകൾക്ക് കർശന നിർദ്ദേശം നൽകി.

Related Articles

Back to top button