Thiruvananthapuram
നാളെ മുതൽ മൂന്ന് ദിവസം ബാങ്ക് അവധി, ഏപ്രിൽ മാസം 14 ദിവസം അവധി; ഇടപാടുകാർ ശ്രദ്ധിക്കേണ്ടവ

തിരുവനന്തപുരം : 2026 ഏപ്രിൽ മാസം ബാങ്ക് ഇടപാടുകൾക്കായി ശാഖകളിൽ പോകാൻ പദ്ധതിയിടുന്നവർക്ക് ഇത് തിരക്കേറിയ മാസമായിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ഔദ്യോഗിക അവധി പട്ടിക പ്രകാരം, ഏപ്രിൽ മാസത്തിൽ വിവിധ സംസ്ഥാനങ്ങളിലായി 14 ദിവസത്തോളം ബാങ്കുകൾക്ക് അവധി ലഭിക്കും.
വാർഷിക കണക്കെടുപ്പ്, പ്രാദേശിക ഉത്സവങ്ങൾ, വാരാന്ത്യ അവധികൾ എന്നിവ ഉൾപ്പെടുന്നതാണിത്. കേരളത്തിലെ സാഹചര്യത്തിൽ ഏപ്രിൽ മാസം നിരവധി മതപരമായ ആഘോഷങ്ങളും പൊതു അവധികളും ഉള്ളതിനാൽ ഇടപാടുകൾ മുൻകൂട്ടി പ്ലാൻ ചെയ്യേണ്ടത് അത്യാവശ്യമാണ്.





