Thiruvananthapuram

കോഴിക്കോടും, മലപ്പുറത്തും യെല്ലോ അലേർട്ട്….! സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ദിവസത്തേക്ക് വ്യാപകമായ മഴ

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വരുന്ന നാല് ദിവസത്തേക്ക് വ്യാപകമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ സാഹചര്യം കണക്കിലെടുത്ത് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

മാർച്ച്‌ 31 വരെ എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനുശേഷവും മഴ ലഭിക്കുമെങ്കിലും എല്ലാ ജില്ലകളിലും ലഭിക്കണമെന്നില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Related Articles

Back to top button