Thiruvananthapuram

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ വേനൽ അവധിക്കായി നാളെ അടയ്ക്കും. പ്ലസ് ടു പരീക്ഷകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എസ്എസ്എ ൽസി പരീക്ഷ ഇന്നുകൊണ്ട് അവസാനിക്കും.

ഇത്തവണ എസ്എസ്എൽസിക്ക് 4.17 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. പ്ലസ് ടു പരീക്ഷയ്ക്കിരു ന്നത് 4.52 ലക്ഷം വിദ്യാർഥികളും പ്ലസ് വണ്ണിന് 4.11 ലക്ഷം വിദ്യാർഥികളുമാണ്. പരീക്ഷകൾ അവസാനിച്ച് സ്‌കൂൾ അടയ്ക്കുന്ന ദിവസം ആഘോഷ പരിപാടികൾ അതിരുവിടരുതെന്ന കർശന നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ആവശ്യമെങ്കിൽ സ്കൂ‌ൾ കോമ്പൗണ്ടിന്റെ പുറത്ത് പോലീസിന്റെ സാന്നിധ്യം സ്‌കൂൾ അധികൃതർക്ക് ഉറപ്പാക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

Related Articles

Back to top button