India

എൻജിൻ തകരാർ; ഇൻഡിഗോ വിമാനത്തിന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

Please complete the required fields.




ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് ഇൻഡിഗോ വിമാനത്തിന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. വിശാഖപട്ടണത്തുനിന്നുള്ള ഇൻഡിഗോ വിമാനമാണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്നും യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്നും അധികൃതർ അറിയിച്ചു.

എൻജിൻ തകരാറിനെത്തുടർന്നാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 10.53-ഓടെയാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തുമെന്ന് അറിയിപ്പ് ലഭിച്ചത്. ഇതോടെ വിമാനത്താവളത്തിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. അഗ്നിരക്ഷാസേനയടക്കം സജ്ജമായി. റൺവേയിൽ എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തി. തുടർന്ന് അല്പസമയത്തിനകം തന്നെ വിമാനം സുരക്ഷിതമായി ലാൻഡ്‌ചെയ്‌തെന്നും അധികൃതർ പറഞ്ഞു.

Related Articles

Back to top button