വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും, ഒരു കോൺഗ്രസുകാരനായ മുഖ്യമന്ത്രി ആണ് കേരളത്തിൽ ഉണ്ടാവുക’ – ഷാഫി പറമ്പിൽ

കോഴിക്കോട് : വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം വീട്ടിലിരുത്തുന്ന തിരഞ്ഞെടുപ്പായി മാറുമെന്ന് ഷാഫി പറമ്പിൽ എം പി. ബിജെപിയെ പാലക്കാട് തോൽപ്പിക്കുന്നത് യുഡിഎഫ് ഞങ്ങളുടെ ഡീൽ ജനങ്ങളുമായി. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി നിർദേശിക്കുമെന്ന കെ സുധാകരൻ്റെ പരാമർശം, തീരുമാനം എടുക്കുന്നത് ഹൈക്കമാൻഡെന്നും ഷാഫി പറഞ്ഞു.
ഒരു കോൺഗ്രസുകാരനായ മുഖ്യമന്ത്രി ആണ് ഇത്തവണ കേരളത്തിൽ ഉണ്ടാവുക. കെ സുധാകരനെ പോലുള്ള വലിയ നേതാവിനെ എനിക്ക് ഉപദേശിക്കാൻ കഴിയുമോ. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനം പാർട്ടിയുടെത് തന്നെയായിരിക്കും. വീട്ടിൽ പോയി ചോദ്യം ചോദിക്കാൻ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും. പാലക്കാട്ടെ ഡീൽ എല്ലാക്കാലത്തും ഉള്ള വിഷയമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
സിപിഐഎം വിട്ട് യുഡിഎഫിൽ എത്തുന്നവരെയാണ് പിണറായി ആക്ഷേപിക്കുന്നത്. എന്നാൽ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നവരെ ആക്ഷേപിക്കുന്നില്ല. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചു വരും. വടകര മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കും. അതേസമയം യുഡിഎഫിന് പാലക്കാടുമായി ഒരു ഡീലുണ്ടെന്നും അത് ജനങ്ങളുമായാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു





