Kerala

ടിപ്പർ ലോറിക്ക് അടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Please complete the required fields.




തിരുവല്ല: തിരുവല്ല കുറ്റൂർ തെങ്ങേലിയിൽ ടിപ്പർ ലോറിക്ക് അടിയിൽ അകപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കല്ലിശ്ശേരി മേലെ പറമ്പിൽ വീട്ടിൽ ജോയി (62) ആണ് മരിച്ചത്.

തെങ്ങേലി വള്ളിയിൽക്കാവ് ദേവിക്ഷേത്രത്തിനു സമീപം ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട ബൈക്കിൽനിന്നും ജോയി തെറിച്ച് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.

പിന്നിലെ ടയറുകൾ കയറി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. തെങ്ങലിയിലെ ബന്ധുവീട്ടിൽ എത്തി മടങ്ങുകയായിരുന്നു ജോയി. തിരുവല്ല പോലീസ് എത്തി മേൽ നടപടി സ്വീകരിച്ചു.

Related Articles

Back to top button