Kozhikode

മൂന്ന് അധ്യാപകർക്ക് ഹിമാലയ വുഡ് ബാഡ്ജ്

Please complete the required fields.




വടകര : സ്കൗട്ട് പ്രസ്ഥാനത്തിലെ ഉന്നതപരീശീലന ബഹുമതിയായ ഹിമാലയ വുഡ് ബാഡ്ജ് കരസ്ഥമാക്കി വടകര വിദ്യാഭ്യാസജില്ലയിലെ മൂന്ന് അധ്യാപകർ. വടകര ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.ടി. വിനീഷ്, നരിപ്പറ്റ ആർ.എൻ.എം.എച്ച്.എസ്.എസിലെ പ്രധാനാധ്യാപകൻ എം.എസ്. ശ്രീജിത്ത്, കൊയിലാണ്ടി ഐ.സി.എസ്. സ്കൂളിലെ വി.കെ. രജീഷ് എന്നിവരാണിത്.

തിരുവനന്തപുരം പാലോട് സ്റ്റേറ്റ് ട്രെയിനിങ്‌ സെന്ററിൽ നടന്ന പരിശീലന കോഴ്‌സിലാണ് ഇവർ ബാഡ്ജ് കരസ്ഥമാക്കിയത്. കൊല്ലം കുണ്ടറയിൽനടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് സ്റ്റേറ്റ് ട്രെയിനിങ് കമ്മിഷണർ ജെ. എഡ്വേർഡ് വിതരണം ചെയ്തു.

Related Articles

Back to top button