Kozhikode
വ്യവസായശാലയുടെ മാലിന്യപൈപ്പ് പൊട്ടിയ സംഭവം;കടലിലേക്ക് തുറന്നുവിടില്ലെന്ന് കമ്പനിഉറപ്പുനൽകി -സമരക്കാർ

കോഴിക്കോട് : വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിക്ക് സമീപം വ്യവസായശാലയുടെ മാലിന്യപൈപ്പ് കടലിലേക്ക് തുറന്നുവിടില്ലെന്നും നിലവിൽ ബീച്ചിൽ പരന്നൊഴുകിയ മലിനജലം തൂത്തുകളഞ്ഞ് പ്രദേശം മണ്ണിട്ടുമൂടുമെന്നും നിലമ്പൂർ ട്രേഡേഴ്‌സ് കമ്പനി അധികൃതർ പറഞ്ഞതായി പ്രദേശവാസികളും ഡി.വൈ.എഫ്.ഐ. ഭാരവാഹികളും അറിയിച്ചു.
ബുധനാഴ്ച ഡി.വൈ.എഫ്.ഐ. വെസ്റ്റ്ഹിൽ മേഖലാകമ്മിറ്റി ഭാരവാഹികളും പ്രദേശവാസികളും കമ്പനിയധികൃതരുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. രണ്ടുദിവസത്തിനകം മലിനജലം ശേഖരിച്ച് വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കുമെന്നും മലിനജലം കടലിലേക്കൊഴുക്കാൻ മലിനീകരണ നിയന്ത്രണബോർഡ് നൽകിയ അനുമതിപത്രത്തിന്റെ സാധുത പരിശോധിക്കുമെന്നും ഡി.വൈ.എഫ്.ഐ. ഭാരവാഹികൾ പറഞ്ഞു. രണ്ടുദിവത്തിനകം ഒരുവട്ടംകൂടി ചർച്ചയ്ക്കായി ഇരിക്കാനും ധാരണയായിട്ടുണ്ട്.





