
നന്മണ്ട : മണ്ണാത്തിക്കടവ് പാലത്തിന് കൈവരിയില്ലാത്തത് യാത്രക്കാർക്ക് അപകടഭീഷണിയുയർത്തുന്നു.കോഴിക്കോട്- ബാലുശ്ശേരി പാതയിലാണ് കൈവരിയില്ലാത്ത മണ്ണാത്തിക്കടവ് തോടിന് കുറുകെയുള്ള പാലം.
കാലവർഷമായാൽ നിറഞ്ഞൊഴുകുന്ന തോടായിട്ടുപോലും പൊതുമരാമത്ത് വകുപ്പ് പാലത്തിന് കൈവരി നിർമിക്കുന്നകാര്യത്തിൽ ഉദാസീനത കാട്ടുന്നതായി നാട്ടുകാർ പറയുന്നു. കോഴിക്കോട്-ബാലുശ്ശേരി പാത വികസനത്തിന്റെ ഭാഗമായി കാക്കൂർ പാലം പൊളിച്ചുമാറ്റി വീതികൂട്ടിയിട്ടുണ്ട്. ഇനി നന്മണ്ട 12-ലെ കല്ലാരം കെട്ട് പാലവും മണ്ണാത്തിക്കടവ് പാലവുമാണ് പൊളിച്ചുമാറ്റി പുതിയത് പണിയേണ്ടത്.
മണ്ണാത്തിക്കടവ് പാലത്തിന് മുകളിൽനിന്ന് ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.





