KeralaKozhikode

കോഴിക്കോട് പ്ലസ്ടു വിദ്യാർഥിയെ കെട്ടിയിട്ട് മർദ്ദിച്ചെന്ന് പരാതി; പെൺകുട്ടിയടക്കം അഞ്ച് പേർക്കെതിരേ കേസ്

Please complete the required fields.




എലത്തൂർ(കോഴിക്കോട്): ഡ്രൈവിങ് പഠിപ്പിക്കാനെന്ന വ്യാജേന പ്ലസ്ടു വിദ്യാർഥിയെ കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിച്ചതിന് പെൺകുട്ടിയുൾപ്പെടെ അഞ്ചാളുടെ പേരിൽ കേസ്. പ്ലസ്ടു വിദ്യാർഥിയുടെ പരാതിയിലാണ് എലത്തൂർ പോലീസ് കേസെടുത്തത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് മക്കട ബദിരൂരിലെ കുന്നിൻമുകളിലെത്തിച്ച് കൈകൾ കെട്ടിയിട്ടശേഷം ഇരുമ്പുദണ്ഡുകൾ ഉപയോഗിച്ച് മർദ്ദിച്ചെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് മർദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്.

Related Articles

Back to top button