Kozhikode

നായ കുറുകെ ചാടി;  ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൊറ്റമ്മല്‍ സ്വദേശി കനകന്‍ ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടമുണ്ടായത്. 

തൊണ്ടയാട് ബൈപ്പാസില്‍ വെച്ച് നായ ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. ഇതേത്തുടര്‍ന്ന് സഡന്‍ ബ്രേക്കിട്ടപ്പോള്‍ ഓട്ടോ മറിഞ്ഞ് കനകന് പരിക്കേല്‍ക്കുകയായിരുന്നു. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കനകനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Related Articles

Leave a Reply

Back to top button