Thiruvananthapuram

ആറ്റുകാൽ ഭക്തരെ പിഴിഞ്ഞു; അനധികൃത പിരിവ് നടത്തിയ സ്കൂൾ പിടിഎ പ്രസിഡന്റ് പിടിയിൽ

Please complete the required fields.




തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ ഭക്തരിൽ നിന്ന് പാർക്കിങ്ങിന്റെ പേരിൽ അനധികൃതമായി പണം പിരിച്ച രണ്ട് പേരെ തമ്പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം എസ്.എം.വി ഗവൺമെന്റ് സ്കൂൾ പിടിഎ പ്രസിഡന്റ് കർണ്ണൻ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. സ്കൂൾ വളപ്പിൽ കാർ പാർക്ക് ചെയ്യുന്നതിനായി ഓരോ വാഹനത്തിൽ നിന്നും 400 രൂപ വീതം ഇവർ ഈടാക്കിയതായി പരാതി ഉയർന്നിരുന്നു.

ഭക്തരെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികൾക്കെതിരെ കർശനമായ പരിശോധനയാണ് പോലീസ് നടത്തുന്നത്. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും അമിത തുക ഈടാക്കുന്നതായി വ്യാപകമായ പരാതികൾ നേരത്തെ തന്നെ ഉയർന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഭക്തരിൽ നിന്ന് ഇത്തരത്തിൽ അനധികൃതമായി പണം പിരിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Related Articles

Back to top button