Thiruvananthapuram

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസിയുടെ ചക്രങ്ങൾ ഇളകിമാറി; ബാലരാമപുരത്ത് ഒഴിവായത് വൻ ദുരന്തം, ഡ്രൈവർക്ക് കൈയടി

Please complete the required fields.




തിരുവനന്തപുരം: ബാലരാമപുരത്തിന് സമീപം കെഎസ്ആർടിസി ബസിന്റെ ചക്രങ്ങൾ ഓടിക്കൊണ്ടിരിക്കെ ഇളകിമാറി. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.
ബാലരാമപുരത്തുനിന്നും വിഴിഞ്ഞത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസ് മംഗലത്തുകോണത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ജംഗ്ഷനിൽ നിർത്തിയ ശേഷം ബസ് മുന്നോട്ട് എടുക്കുന്നതിനിടെ ബ്രേക്ക് ചെയ്തപ്പോൾ വലിയ ശബ്ദം കേൾക്കുകയായിരുന്നു.

അപകടം മണത്ത ഡ്രൈവർ ഉടൻതന്നെ ബസ് വശത്തേക്ക് ഒതുക്കി നിർത്തി.തുടർന്ന് നടത്തിയ പരിശോധനയിലാണ് ബസിന്റെ പിൻചക്രങ്ങൾ ആക്സിലിൽ നിന്ന് വേർപെട്ട് നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.ആക്സിലും അനുബന്ധ ഭാഗങ്ങളും ഒടിഞ്ഞ നിലയിലായിരുന്നു. ബസിന്റെ കാലപ്പഴക്കമാണ് ഇത്തരം തകരാറുകൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകടസാധ്യത തിരിച്ചറിഞ്ഞതോടെ യാത്രക്കാരെ സുരക്ഷിതമായി ഇറക്കി മറ്റ് വാഹനങ്ങളിൽ കയറ്റിവിട്ടു.ജനത്തിരക്കുള്ള സ്ഥലത്ത് വെച്ച് ഡ്രൈവർ കൃത്യസമയത്ത് ബസ് നിർത്തിയത് വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചു.

Related Articles

Back to top button