Thiruvananthapuram

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർധനവ്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് വില 14,840 രൂപയായി.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2850 രൂപയുമാണ് ഇന്നത്തെ നിരക്ക്. കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന സ്വർണവില 2026 ജനുവരി 29-നായിരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.

ആഗോള രാഷ്ട്രീയ പ്രതിസന്ധികളും യുദ്ധ സാഹചര്യങ്ങളും മൂലം ഓഹരി വിപണികളിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്ക് ചുവടുമാറ്റിയതാണ് വിലയെ സ്വാധീനിച്ചത്. ലോകമാകെയുള്ള കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടാൻ ശ്രമിച്ചത് വില ഉയരാൻ കാരണമായി.

Related Articles

Back to top button