Thiruvananthapuram

തിരുവനന്തപുരത്ത് സ്‌കൂൾ ബസ് കത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല; അട്ടിമറിക്ക് നിലവിൽ തെളിവില്ലെന്ന് പൊലീസ്; ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിപ്പ്

Please complete the required fields.




തിരുവനന്തപുരം: ചെങ്കോട്ടുകോണത്തെ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂൾ ബസുകൾ കത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഫോറൻസിക് ലാബ് റിപ്പോർട്ട് അനിവാര്യമാണെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ അട്ടിമറി സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നിലപാടെങ്കിലും, സ്കൂൾ അധികൃതർ അട്ടിമറി സാധ്യത ഇപ്പോഴും സംശയിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്ത മൂന്ന് ബസുകളാണ് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ കത്തിയത്. തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ അറിയിച്ചത്. പിന്നീട് ഫയർഫോഴ്സ് സംഘം എത്തി തീയണച്ചു. ഈ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. ബസുകൾ മനപ്പൂർവ്വം ആരോ തീയിട്ടതാണെന്ന സംശയമാണ് ഉയരുന്നതെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. ബസുകളിലേക്ക് ട്രാവലർ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നത്. ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. ഈ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Related Articles

Back to top button