Kozhikode

വിൽപനയ്ക്ക് എത്തിച്ച 21 ലിറ്റര്‍ മാഹി മദ്യവുമായി മാഹി പേരാമ്പ്ര സ്വദേശി കുടുങ്ങി

Please complete the required fields.




പേരാമ്പ്ര: മാഹിയിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യവുമായി പേരാമ്പ്ര സ്വദേശി പിടിയിൽ . പേരാമ്പ്ര ചിരുതകുന്നുമ്മല്‍ തയ്യുള്ള പറമ്പില്‍ ജിനേഷിനെയാണ് (42) ആണ് വില്‍പനക്ക് കൊണ്ടുവന്ന 21 ലിറ്റര്‍ മദ്യവുമായി പൊലീസിന്റെ പിടിയിലായത് .

മാഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി നാട്ടിൽ ഉയർന്ന വിലയ്ക്ക് വിൽപന നടത്തുന്ന ആളാണ് ജിനേഷ് . രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറിന്റെ മുന്നിലും സീറ്റിനടിയിലുമായി ഒളിപ്പിച്ച നിലയില്‍ മാഹിമദ്യവുമായി ചെറുവണ്ണൂരില്‍ വെച്ച് പ്രതിയെ പിടികൂടിയത് .

ഇയാള്‍ പേരാമ്പ്ര കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവൃത്തികള്‍ ചെയ്തു വരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. മദ്യം കൊണ്ടുവന്ന സ്‌കൂട്ടര്‍ പൊലീസ് പിടിച്ചെടുത്ത് കോടതിക്ക് കൈമാറും.

Related Articles

Back to top button