
കോഴിക്കോട് : കോഴിക്കോട് എരഞ്ഞിപ്പാലത്ത് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ ഓടയിലേക്ക് തെറിച്ചുവീണു. ഒളവണ്ണ സ്വദേശി നിസാറിനാണ് പരിക്കേറ്റത്. മാനാഞ്ചിറ മലാപ്പറമ്പ് റോഡിൽ നിർമാണം നടക്കുന്ന ഓടയിലേക്കാണ് യാത്രക്കാരൻ വീണത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് കൃത്യമായ സുരക്ഷാ ബോർഡുകളോ മുന്നറിയിപ്പുകളോ ഇല്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അപകടം നടന്നയുടനെ നാട്ടുകാരും മറ്റ് വാഹനയാത്രികരും ചേർന്നാണ് പരിക്കേറ്റയാളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. രാത്രികാലങ്ങളിൽ വെളിച്ചക്കുറവുള്ള ഇവിടെ ഇത്തരം കുഴികൾ വലിയ കെണിയായി മാറുന്നുവെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.





