രുചിയറിയാൻ പരീക്ഷണാർത്ഥം വിഷം കഴിച്ചു’; നാല് പെൺകുട്ടികൾക്ക് ദാരുണാന്ത്യം, ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ഔറംഗബാദ്: ബിഹാറിലെ ഔറംഗബാദ് ജില്ലയിൽ അഞ്ച് പെൺകുട്ടികൾ വിഷം കഴിച്ചു. നാലുപേർ മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വിഷം കഴിച്ചാൽ മരിക്കുമോ എന്ന് നോക്കാം എന്ന വിചിത്രമായ പരീക്ഷണത്തിനിടെയാണ് ദുരന്തമുണ്ടായതെന്ന് രക്ഷപ്പെട്ട പെൺകുട്ടി മൊഴി നൽകി.
മോതി ബിഘ ഗ്രാമത്തിൽ ജനുവരി 29-നാണ് സംഭവം നടന്നത്. 12-നും 15-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. വയലിൽ വെച്ച് പക്ഷികളെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷാംശമുള്ള പദാർത്ഥം ഇവർ വെള്ളത്തിൽ കലക്കി കുടിക്കുകയായിരുന്നു.
വിഷം കഴിച്ചാൽ നമ്മൾ മരിക്കുമോ അതോ ജീവിക്കുമോ എന്ന് നോക്കാം എന്ന് പറഞ്ഞാണ് സുഹൃത്തുക്കൾ ഇത് കുടിച്ചത്. ഞാൻ അല്പം മാത്രം കുടിക്കുകയും ഉടൻ തന്നെ തുപ്പിക്കളയുകയും ചെയ്തതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് 14-കാരി പറഞ്ഞു. നാല് സുഹൃത്തുക്കളും കണ്മുന്നിൽ കുഴഞ്ഞുവീണ് മരിക്കുന്നത് കണ്ട് ഭയന്ന പെൺകുട്ടി വീട്ടിലേക്ക് ഓടി. വീട്ടുകാർ വേപ്പില കലക്കിയ വെള്ളം കുടിപ്പിച്ച് ഛർദ്ദിപ്പിച്ചതാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.
എന്നാൽ, സരസ്വതി പൂജയുടെ അന്ന് ചില ആൺകുട്ടികളോടൊപ്പം കണ്ടതിന് വീട്ടുകാർ വഴക്കുപറഞ്ഞതിലുള്ള മനോവിഷമത്തിലാണ് പെൺകുട്ടികൾ കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
“FourteenKerala” വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക
👇 (admin post only)
👉 https://join.fourteenkerala.com
വാർത്തകൾ തൽസമയം അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
👉 http://fourteenkerala.com
www.fourteenkerala.com © 2026-02-14





