Alappuzha

എസ്.ഐ.ആർ; എല്ലാ നടപടികളും പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ

Please complete the required fields.




ആലപ്പുഴ:സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കുന്നതിനുള്ള എസ്.ഐ.ആർ നടപടികൾ നൂറു ശതമാനം പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ മാറി.ജില്ലയിലെ രണ്ടര ലക്ഷത്തിലധികം വോട്ടർമാരുടെ വിവരങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഹിയറിങ് ഉൾപ്പെടെയുള്ള എല്ലാ ഘട്ടങ്ങളും ആലപ്പുഴയിൽ വിജയകരമായി പൂർത്തിയായി.

ആലപ്പുഴയ്ക്ക് പിന്നാലെ തിരുവനന്തപുരം, എറണാകുളം ജില്ലകളും നൂറു ശതമാനം ഹിയറിങ് പൂർത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.സംസ്ഥാനവ്യാപകമായി നടന്ന പരിശോധനകളിൽ വോട്ടർ പട്ടികയിൽ അനർഹമായി തുടർന്ന 28,158 പേരെയാണ് ഇതുവരെ ഒഴിവാക്കിയത്.ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ പേരും നീക്കം ചെയ്ത് പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മറ്റ് ജില്ലകളിലും വരും ദിവസങ്ങളിൽ എസ്.ഐ.ആർ. നടപടികൾ പൂർത്തിയാകും.

Related Articles

Back to top button