Kozhikode

ഒഴിവായത് വൻദുരന്തം; സ്കൂൾ വാൻ വീട്ടുമുറ്റത്തെ കിണറിനു മുകളിലേക്ക് ഓടിക്കയറി

Please complete the required fields.




വളയം : സ്കൂൾ വാൻ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തെ കിണറിന് മുകളിലേക്ക് ഓടിക്കയറി ഒഴിവായത് വൻദുരന്തം. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. കല്ലാച്ചി ഹൈടെക് പബ്ളിക്ക് സ്കൂൾ വാനാണ് അപകടത്തിൽപെട്ടത്.

വൈകീട്ട് വിദ്യാർഥികളെ വീടുകളിൽ ഇറക്കി തിരിച്ചുപോകുമ്പോൾ വയൽപുനത്തിൽ ഇറക്കത്തിൽനിന്ന്‌ നിയന്ത്രണംവിട്ട് പുളിയാവ് കല്ലുമ്മലിന് സമീപം വയൽ പുനത്തിൽ അസ്ക്കറിന്റെ വീട്ടുമുറ്റത്തേക്കാണ് വാൻ ഇടിച്ചുകയറിയത്. വീടിന്റെ കിണറിന്റെ ആൾമറ തകർത്ത് കിണറിന് മുകളിലാണ് വാഹനംനിന്നത്. ഭാഗ്യംകൊണ്ടുമാത്രമാണ് വാഹനം കിണറ്റിൽ വീഴാതിരുന്നത്. സംഭവം നടക്കുമ്പോൾ ഡ്രൈവറും സഹായിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു. വാഹനത്തിൽ വിദ്യാർഥികളും വീട്ടുമുറ്റത്ത് ആളുകളും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

Related Articles

Back to top button