Kerala

സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്

Please complete the required fields.




മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കും. ഇന്ന് വൈകീട്ട് അഞ്ചു മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്.എൻസിപിയുടെ മുതിർന്ന നേതാക്കൾ ഭാരാമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. നിലവിൽ രാജ്യസഭാ എംപിയാണ് സുനേത്ര പവർ. സത്യപ്രതിജ്ഞയ്ക്കായി സുനേത്ര മുംബൈയിലെത്തി. മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപ മുഖ്യമന്ത്രിയാകും സുനേത്ര പവർ.

അതേസമയം, ഇന്ന് ഉച്ചയ്ക്ക് എൻസിപി അജിത്ത് പവർ വിഭാഗത്തിന്റെ നിയമസഭാ കക്ഷിയോഗം ചേരും. എൻസിപിയുടെ മുതിർന്ന നേതാക്കളായ ചഗൻ ബുജ്ജ്വൽ പ്രഫുൽ പട്ടേൽ എന്നിവർ ചേർന്നാണ് തീരുമാനമെടുത്തത്. സുനേത്രയെ ബാരാമതിയിൽ നിന്ന് മത്സരിപ്പിക്കാനും ആലോചനയുണ്ട്.

നിലവിൽ രാജ്യസഭാംഗമാണ് സുനേത്ര. എന്നാൽ രാഷ്ട്രീയത്തിലെ നേരിട്ട് ഇടപെട്ടുള്ള പരിചയക്കുറവ് സുനേത്രയ്ക്കുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കുടുംബപോര് നടന്ന ബാരാമതിയിൽ സുപ്രിയാ സുലേക്കെതിരെ മത്സരിച്ച് വൻമാർജിനിൽ പരാജയപ്പെട്ട ശേഷമാണ് രാജ്യസഭാ സീറ്റ് കിട്ടിയത്.

Related Articles

Back to top button