Kannur

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തലശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Please complete the required fields.




തലശ്ശേരി :ഏഴ് വർഷത്തിനുള്ളിൽ ആറ് ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചു.
ചിറക്കരയിലെ ശ്രുതിനിലയത്തിൽ എം.വൈഷ്‌ണവിനെയാണ് (24) തലശേരി പോലീസ് കാപ്പ നടപടി നിയമപ്രകാരം ജയിലിലടച്ചത്.സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാറിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്‌ടർ ഇയാൾക്കെതിരേ ഉത്തരവിറക്കിയിരുന്നത്.2018 മുതൽ തലശ്ശേരി പ്രദേശത്ത് വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണിയാൾ.

Related Articles

Back to top button