Kozhikode

സീബ്രാ ക്രോസിലുടെ റോഡുമുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച്‌ വിദ്യാർത്ഥിനിക്ക് പരുക്ക്

Please complete the required fields.




താമരശ്ശേരി:ഗവ.ഹയർ സെക്കൻ്ററി സ്കൂളിനു മുന്നിൽ അപകടം. ബസ്സിറങ്ങി സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചുകടന്ന +2 വിദ്യാർത്ഥിയായ ജിൻഷക്കാണ് പരുക്കേറ്റത്.

വിദ്യാർത്ഥികൾ റോഡ് മുറിച്ചു കടക്കുന്നത് കണ്ട് രണ്ടു കാറുകൾ റോഡിൽ നിർത്തിയിരുന്നു, ഈ കാറുകൾ മറികടന്ന് വന്ന മറ്റൊരു കാറിടിച്ചാണ് വിദ്യാർത്ഥിനിക്ക് പരുക്കേറ്റത്.വൈത്തിരി സ്വദേശിനിയായ വിദ്യാർത്ഥിനിയും കുടുംബവും ഇപ്പോൾ പെരുമ്പള്ളിയിലാണ് താമസം.ഇന്നു രാവിലെയായിരുന്നു അപകടം. പരുക്കേറ്റ വിദ്യാർത്ഥിനി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Back to top button