Kozhikode

ഓവുചാലില്ലാതെ സംസ്ഥാനപാത: മഴക്കാലയാത്ര ദുഷ്കരമാകും

Please complete the required fields.




കക്കട്ടിൽ : മഴക്കാലപൂർവ ശുചീകരണം നടത്തിയെങ്കിലും മഴപെയ്താൽ കുറ്റ്യാടി -നാദാപുരം സംസ്ഥാനപാതയിൽ ദുരിതം. വെള്ളമൊഴുകാൻ ഓവുചാലില്ലാത്തതാണ് നാദാപുരം-കുറ്റ്യാടി സംസ്ഥാനപാതയിൽ നരിപ്പറ്റ റോഡ് മുതൽ കുളങ്ങരത്ത് ടൗൺവരെ കാൽനടയാത്രയടക്കം ദുഷ്കരമാക്കുന്നത്. മഴവെള്ളം റോഡിലൂടെ പരന്നൊഴുകുന്നത് കാരണം സമീപത്തെ കടകളിലും വീട്ടുമുറ്റത്തും വെള്ളമെത്തുന്ന അവസ്ഥയാണുണ്ടാവാറ്.

പാതയുടെ കുറ്റ്യാടി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽപോലും ആളുകൾക്ക് കയറിച്ചെല്ലാനാവാത്ത സ്ഥിതിയുമുണ്ടാവാറുണ്ട്. വീതികുറഞ്ഞ റോഡിലൂടെയുള്ള മഴവെള്ളത്തിന്റെ ഒഴുക്ക് അപകടസാധ്യതയും വർധിപ്പിക്കുന്നു. പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണെങ്കിലും പരിഹരിക്കപ്പെടാത്ത അവസ്ഥയാണെന്ന് വ്യാപാരികളും പരാതിപ്പെടുന്നു. ഓവുചാലില്ലാതെ പരിസരവാസികളുടെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർക്ക് നിവേദനം നൽകാൻ പന്ത്രണ്ടാം വാർഡ് വികസനസമിതി തീരുമാനിച്ചതായി നാസറുദ്ദീൻ പറഞ്ഞു.

Related Articles

Back to top button