
കൊടുവള്ളി: കൊടുവള്ളി മുൻസിപ്പാലിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട 37 കൗൺസിലർമാരെയും കൊടുവളി യൂണിറ്റ് എം.എസ് എസ് മെമെൻ്റോ നൽകി ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗം എം.എസ്.എസ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ മജീദ് പി. ഉദ്ഘാടനം ചെയ്തു. ചെയർ പേഴ്സൺ സഫീന ഷമീർ, വൈസ് ചെയർമാൻ കെ.കെ.എ കാദർ, കൗൺസിലർ മാരായ പി.പി. മൊയ്തീൻ കുട്ടി , കെ.കെ സുഷിനി , വി .പ്രജീഷ്, നദീറ ഷൗക്കത്ത്, കെ.ഹൈറുന്നിസ , മുജീബ് കെ.വി, ആയിശ ഷാനിത എന്നിവർ മുപടി പ്രസംഗം നടത്തി. എ.കെ കാദർ മാസ്റ്റർ, കെ. റഹീം മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഇ.സി. മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എം. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിക്കുകയും ഇ.സി. ഹംസ നന്ദി പറയുകയും ചെയ്തു.





