Ernakulam

സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്

Please complete the required fields.




മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സ്കൂൾ ബസ് നിയന്ത്രണം തെറ്റി മതിലിലിടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
ഫാ. ജോസഫ് മെമ്മോറിയൽ സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. മൂവാറ്റുപുഴ കാക്കശ്ശേരി-കാളിയാർ റോഡിൽ വെച്ചാണ് അപകടമുണ്ടായത്.മഴയുളള സമയത്ത് വളവിൽവച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Related Articles

Back to top button