Kozhikode

സിൽവർഹിൽസിനും നടക്കാവ് സ്കൂളിനും വിജയം

Please complete the required fields.




കോഴിക്കോട് : മഴവിൽകാലം-ദിൽജിത് ട്രോഫി സംസ്ഥാന സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ ആദ്യമത്സരത്തിൽ ഭാരതീയ വിദ്യാഭവനെ തോൽപ്പിച്ച് സിൽവർഹിൽസ് എച്ച്എസ്എസ് ജേതാക്കളായി. രണ്ടാമത്തെ മത്സരത്തിൽ നെല്ലിക്കുത്ത് വിഎച്ച്എസ്എസ് സെയ്ന്റ് ജോസഫ് ബോയ്‌സ് എച്ച്എസഎസിനെ തോൽപിച്ചു.

പെൺകുട്ടികളുടെ വിഭാഗത്തിൽ മെഡിക്കൽ കോളേജ് കാമ്പസ് സ്കൂളിനെ നടക്കാവ് ജിവിഎച്ച്എസ്എസ് പരാജയപ്പെടുത്തി. മുൻമേയർ ഒ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. മഴവിൽകാലം ചെയർമാൻ കെ.സുരേഷ് അധ്യക്ഷനായി.പ്രൊഫ. ജിനചന്ദ്രൻ, ശ്രീജിത് മല്ലിശ്ശേരി, എ.കെ. അസംഗൻ, സി.എം. ദീപക്, സജിൽ കൊമ്പിലാടൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button