
കോഴിക്കോട് : കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച സർക്കാർജീവനക്കാരുടെ ജില്ലാകായികമേളയിൽ മെഡിക്കൽ കോളേജ് ഏരിയ ചാമ്പ്യൻമാരായി. സിവിൽ സ്റ്റേഷൻ ഏരിയ രണ്ടും സിറ്റി ഏരിയ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് കോർപ്പറേഷൻ കൗൺസിലർ ശീതു ശിവേഷ് സമ്മാനങ്ങൾ വിതരണംചെയ്തു.
മാസ്റ്റേഴ്‌സ് വിഭാഗത്തിൽ എം. ഷൈജു, എം.എ. ബൈജു, ടി. സുനില എന്നിവരും സൂപ്പർ സീനിയർ വിഭാഗത്തിൽ പി.കെ. ജാരിസ്, സി.വി. റജിമോൾ, വി.എൻ. ബിജില എന്നിവരും സീനിയർ വിഭാഗത്തിൽ വി.കെ. സുമിത, ആർ. ജയന്ത് എന്നിവരും വ്യക്തിഗത ചാമ്പ്യൻമാരായി. ഗവ. മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ നടന്ന കായികമേള കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ജില്ലാപ്രസിഡന്റ് ടി. സജിത്ത്കുമാർ അധ്യക്ഷനായി. സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം ഹംസ കണ്ണാട്ടിൽ, ജില്ലാസെക്രട്ടറി എം. ദൈത്യേന്ദ്രകുമാർ, കലാ-കായിക വിഭാഗം കൺവീനർ എം.പി. ജിതേഷ് ശ്രീധർ എന്നിവർ സംസാരിച്ചു.





