India

കാസർകോടിന് അഭിമാനം ; ഫെസ്റ്റിവൽ ഓഫ് ആർക്കിടെക്ചർ ആൻഡ് ഇൻടീരിയർ ഡിസൈനിംഗ് അവാർഡ് ജിനീഷ് കെ. ജോയ്‌സിനും പി. അനുശ്രീക്കും

Please complete the required fields.




ദേശീയതലത്തിൽ ആർക്കിടെക്ചർ മികവിനായി നൽകുന്ന ഇന്ത്യയിലെ പ്രമുഖ പുരസ്കാരങ്ങളിലൊന്നായ FOAID (ഫെസ്റ്റിവൽ ഓഫ് ആർക്കിടെക്ചർ ആൻഡ് ഇൻടീരിയർ ഡിസൈനിംഗ്) ആർക്കിടെക്ചർ പ്ലാറ്റിനം അവാർഡ് കാസർഗോഡ് സ്വദേശിക്ക്.

കാഞ്ഞങ്ങാട് തായന്നൂർ സ്വദേശിയായ ജിനീഷ് കെ. ജോയിസും ഭാര്യ പി. അനുശ്രീയും ചേർന്ന് നയിക്കുന്ന കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന Ta-Da ഡിസൈൻ കളക്റ്റീവിനാണ് 2025-ലെ ബെസ്റ്റ് റെസിഡൻഷ്യൽ ആർക്കിടെക്ചർ വിഭാഗത്തിൽ ഈ ദേശീയ പുരസ്കാരം ലഭിച്ചത്. മുംബൈയിൽ നടന്ന ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്.

ഇന്ത്യയിലെ ആർക്കിടെക്ചർ, ഇൻടീരിയർ ഡിസൈൻ മേഖലകളെ കേന്ദ്രീകരിച്ചുള്ള ഏറ്റവും പ്രാധാന്യമുള്ള ദേശീയ വേദികളിലൊന്നാണ് FOAID. രാജ്യത്തെ മുൻനിര ആർക്കിടെക്റ്റുകൾ, ഡിസൈനർമാർ എന്നിവരുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഈ വേദിയിൽ ലഭിക്കുന്ന പുരസ്കാരം, ആശയപരമായ ആഴവും ശക്തമായ സ്പേഷ്യൽ നാരേറ്റീവ്-ഉം കോൺടെക്സ്റ്റ് ഡ്രിവൻ ഡിസൈൻ അപ്രോച്ച്-ഉം ഒരുമിച്ച് പ്രകടമാക്കുന്ന പ്രോജക്ടുകൾ-ക്കാണ് നൽകുന്നത്. ഈ വർഷം ഇന്ത്യയിലെ മികച്ച റെസിഡൻഷ്യൽ ആർക്കിടെക്ചർ പ്രോജക്ട് എന്ന നിലയിലാണ് Ta-Da ഡിസൈൻ കളക്റ്റീവ്-ന്റെ പ്രൊജക്റ്റ് FOAID ജൂറി തിരഞ്ഞെടുത്തത്.

കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് നിർമ്മിച്ച ‘Petra റെസിഡൻസ്’ എന്ന വസതിയുടെ ആർക്കിടെക്ചർ-നാണ് ഈ ദേശീയ അംഗീകാരം.പെട്ര ഒരു സാധാരണ റെസിഡൻഷ്യൽ ബിൽഡിംഗ് അല്ല; സൈറ്റ്, പ്രകൃതി, മെറ്റീരിയൽ, മനുഷ്യൻ എന്നിവ തമ്മിലുള്ള ബന്ധം ഒരു കഥയായി മാറ്റുന്ന സമഗ്രമായ ആർക്കിടെക്ചർ അനുഭവം ആയാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button