Wayanad

കല്‍പ്പറ്റയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Please complete the required fields.




കല്‍പ്പറ്റ: പൊലീസ് സ്‌റ്റേഷന് മുന്നിലൂടെ പോയ കാറില്‍ നിന്നും എം ഡി എം എ പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍, കോഴിക്കോട് സ്വദേശികളെ കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ ഏച്ചൂര്‍ മുണ്ടേരി റാസ് വില്ല വീട്ടില്‍ മുഹമ്മദ് റാസിഖ് (24), കോഴിക്കോട് തിരുവള്ളൂര്‍ മച്ചിലോട്ട് വീട്ടില്‍ മുഹമ്മദ് സഫ്‌വ്വാന്‍ (23) എന്നിവരെയാണ് ജില്ല ലഹരിവിരുദ്ധ സ്‌കോഡും കമ്പളക്കാട് പൊലീസും ചേര്‍ന്ന് പിടികൂടിയത്.പുതുവര്‍ഷദിനത്തിന്റെ തലേന്ന് വൈകീട്ടോടെ കമ്പളക്കാട് പൊലീസ് സ്‌റ്റേഷന് മുന്നില്‍ നടത്തിയ പ്രത്യേക പരിശോധനക്കിടെ എത്തിയ കാര്‍ പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്ന് ലഭിച്ചത്.

പരിശോധനക്കിടെ യുവാക്കളുടെ പരുങ്ങലില്‍ സംശയം തോന്നിയ പൊലീസ്, വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. കാറിന്റെ പാസഞ്ചര്‍ സീറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 8.5 ഗ്രാം എം ഡി എം എയാണ് കണ്ടെടുത്തത്.

Related Articles

Back to top button