Kerala

ചാത്തമംഗലം പഞ്ചായത്ത് എം കെ നദീറ പ്രസിഡൻ്റ്, എംകെ അനീഷ് വൈസ് പ്രസിഡണ്ട്

Please complete the required fields.




കെട്ടാങ്ങൽ: നീണ്ട 20 വർഷത്തെ ഭരണത്തിനു അന്ത്യം കുറിച്ചുകൊണ്ട് ചാത്തമംഗലം പഞ്ചായത്ത് ഭരണം യുഡിഎഫ് കരസ്ഥമാക്കി. കഴിഞ്ഞ ദിവസം നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ പികെ സരസയെ 7 നെതിരെ 14 വോട്ടിന്നാണു മുസ്ലിം ലീഗിലെ എം.കെ നദീറ പരാജയപ്പെടുത്തിയത്. ഇടതു പക്ഷത്തെ രഘുനാഥൻറെ വോട്ട് അസാധുവായി. രണ്ടു ബി ജെ പി അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. പ്രസിഡണ്ട് സ്ഥാനത്തേക്ക് കോൺഗ്രസിലെ പുഷ്പവേണി നദിറയുടെ പേര് നിർദേശിക്കുകയും മുസ്‌ലിം ലീഗിലെ സലീം കുന്നത്ത് പിന്താങ്ങുകയും ചെയ്തു.

കോൺഗ്രസിലെ എംകെ അനീഷാണ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എൽ ഡി എഫിൽ നിന്നും മത്സരിച്ച ഷിജുലാലിനെ 8 നെതിരെ 14 വോട്ടുകൾ നേടിയാണ് അനീഷ് വിജയിച്ചത്. അനീഷിന്റെ പേര് മുസ്‌ലിം ലീഗിലെ ഇ എം സലീന നിർദേശിക്കുകയും ബബില ഷജീൻ പിന്താങ്ങുകയും ചെയ്തു.
ചാത്തമംഗലം പഞ്ചായത്തിലെ അരയങ്കോട് വാർഡിൽ നിന്നാണ് എം കെ നദീറ മത്സരിച്ചു വിജയിച്ചത്.
തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ ആയ കുന്നമംഗലം എഇഒ കെ രാജീവ് വോട്ടെടുപ്പ് നിയന്ത്രിച്ചു.

Related Articles

Back to top button