Wayanad

ട്രെയിനിൽ‌ കോളേജ് വി​​ദ്യാർത്ഥികൾ തമ്മിലുള്ള അശ്ലീല വീഡിയോ പകർത്തി ട്രെയിൻ ഓപ്പറേറ്റർ; ദൃശ്യങ്ങൾ പുറത്ത്, പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Please complete the required fields.




ദുഹായിൽ നിന്നും മുറാദ് ന​ഗറിലേയ്ക്ക് പോയ നമോഭാരത് ട്രെയിനിൽ‌ യാത്രചെയ്ത കോളേജ് വി​​ദ്യാർത്ഥികൾ തമ്മിലുള്ള അശ്ലീല വീഡിയോ പുറത്തായതിനെത്തുടർന്ന് വി​ദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് നമോഭാരത് ട്രെയിൻ ഓപ്പറേറ്ററിനെ റെയിൽവേ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

റിപ്പോർട്ട് പ്രകാരം നവംബർ 24 വൈകിട്ട് 4 മണിയ്ക്കാണ് സംഭവം നടന്നത്. യുവതി ധരിച്ച കോളേജ് യൂണിഫോമിന്റെ ലോഗോയും ഐഡി കാർഡും വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. ഇരുവരും ചുംബിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങളാണ് വീഡിയോ ആയി പകർത്തി പ്രചരിപ്പിച്ചത്.

ട്രെയിൻ ഓപ്പറേറ്റർ റിഷഭിന് റെയിൽവേ നിയമങ്ങൾ ലംഘിക്കുകയും ഇരുവരുടെയും അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തി പിരിച്ച് വിടൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വന്നത്. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് റിഷഭിനെതിരെ പൊലീസ് എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതു സ്ഥലത്ത് സഭ്യമല്ലാത്ത രീതിയിൽ പെരുമാറിയതിന് യുവതിയ്ക്കും യുവാവിനും എതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Back to top button