Thiruvananthapuram
മദ്യലഹരിയിൽ പ്ലാറ്റ്‌ഫോമിലേക്ക് ഓട്ടോ ഓടിച്ചുകയറ്റി, പിന്നാലെ വന്ദേ ഭാരത് ഇടിച്ചു; ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്ത് ആർപിഎഫ്

തിരുവനന്തപുരം: വര്‍ക്കല അകത്ത് മുറി റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ തിരുവനന്തപുരം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കേസെടുത്തു. വർക്കല പൊലീസ് പ്രതിയെ ആർപിഎഫിന് കൈമാറി. ഓട്ടോ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് വന്ന വന്ദേഭാരത് എക്സ്പ്രസിലേക്ക് വണ്ടി ഇടിച്ചുകയറ്റുകയായിരുന്നു. മദ്യലഹരിയിൽ വാഹനമോടിച്ച ഓട്ടോ ഡ്രൈവർ, റോഡ് ആണെന്ന് തെറ്റിദ്ധരിച്ച് വാഹനം പ്ലാറ്റ്ഫോമിലേക്ക് കയറ്റുകയായിരുന്നു. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് പിടികൂടി.





