Thiruvananthapuram

അവധി നാളെ മുതൽ; ഇത്തവണ പന്ത്രണ്ട് ദിവസത്തെ ‘ലോട്ടറി’, കേരളത്തിൽ ജനുവരി 05 വരെ ക്രിസ്തുമസ് സ്കൂൾ അവധി

Please complete the required fields.




തിരുവനന്തപുരം: കേരളത്തിൽ ക്രിസ്തുമസ് സ്കൂൾ അവധി നാളെ മുതൽ. ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും അവധി. ക്രിസ്മസ് അവധിക്കൊപ്പം വാരാന്ത്യങ്ങളും കൂടി ഉൾപ്പെടുമ്പോൾ ഇത്തവണ കേരളത്തിലെ സ്കൂൾ വിദ്യാര്‍ത്ഥികൾക്ക് അവധി ആഘോഷങ്ങൾക്ക് ദൈര്‍ഘ്യം കൂടും.

രക്ഷിതാക്കൾക്കും കുട്ടികൾക്കും ആഘോഷിക്കാൻ 12 ദിവസമാണ് അവധി ലഭിക്കുക. സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിച്ചിരുന്നതെങ്കിൽ ഈ വര്‍ഷം അത് 12 ആയി.
തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം വർധിച്ചത്. ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ ഇന്ന് അവസാനിക്കും.

ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകൾ സ്കൂൾ അവധി പട്ടിക പുറത്തിറക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ക്രിസ്മസും പുതുവത്സരവും ഉൾപ്പെടുത്തി നീണ്ട ശൈത്യകാല അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാൽ ചില സംസ്ഥാനങ്ങൾ ഏകദിന അവധിയിൽ ഒതുക്കിയപ്പോൾ, ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു.

Related Articles

Back to top button