Thiruvananthapuram
മുഖ്യമന്ത്രിയ്ക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം….’; സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിന്റെ ചിത്രം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാൻ നടി ഭാവനയും എത്തി. മന്ത്രി വി ശിവൻകുട്ടിയാണ് ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്‍റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി പിന്നീട് ഇതര ഭാഷകളിലും നായികയായി തിളങ്ങിയ ആളാണ് ഭാവന. ഒരു പതിറ്റാണ്ടിലേറെയായി സിനിമയിൽ നിറ സാന്നിധ്യമായ താരം അറുപതിലേറെ സിനിമകൾ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.





