Kozhikode

പേരാമ്പ്രയില്‍ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി; രണ്ട് യുവാക്കള്‍ പിടിയില്‍

Please complete the required fields.




പേരാമ്പ്ര: വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച യുവാക്കളെ
പെരുവണ്ണാമുഴി പൊലീസ് അറസ്റ്റ് ചെയ്തു. വാല്യക്കോട് നിടുപ്പറമ്പില്‍ ആദര്‍ശ് (20), മേപ്പയൂര്‍ പൂതേരി പാറ അമല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ചക്കിട്ടപാറ പിള്ളപ്പെരുവണ്ണ സ്വദേശി താഴത്തുകുനിയില്‍ ജിഷ്ണുവിന്റെ ബൈക്കാണ് രണ്ടാഴ്ചമുമ്പ് മോഷണംപോയത്.

മോഷ്ടിച്ച ബൈക്കിന് രൂപമാറ്റം വരുത്തി നമ്പര്‍ പ്ലേറ്റ് വെക്കാതെ ഉപയോഗിച്ചുവരുകയായിരുന്നു. ബൈക്കിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 18,000 രൂപയും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും പ്രതികള്‍ എടുത്തിട്ടുണ്ടെന്ന് പരാതിയുണ്ട്. സി.സി.ടി.വിയും ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്താലേ പ്രതികള്‍ക്ക് മറ്റ് കേസുകളിലുള്ള പങ്കാളിത്തം വ്യക്തമാകൂയെന്ന് പെരുവണ്ണാമുഴി ഇന്‍സ്‌പെക്ടര്‍ കെ. സുഷീര്‍ പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.സി. ബിജു, കെ. അബ്ദുല്‍ ഖാദര്‍, ഋഷിപ്രസാദ്, സി.പി.ഒമാരായ പ്രജേഷ്, ഷൈജു, ഷൈന്‍ ജിത്ത്, ഫിജിത്ത് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Back to top button