Kerala

എൽ.ഡി.എഫിന് വോട്ടുചെയ്യുമ്പോൾ ബി.ജെ.പി സ്ഥാനാർഥിയുടെ ലൈറ്റ് തെളിയുന്നു; പോളിങ് നിർത്തിവെച്ചു

Please complete the required fields.




കാട്ടാക്കട : എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടുചെയ്യുമ്പോൾ ബി.ജെ.പി സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുന്നതായി പരാതി.
സംസ്ഥാനത്ത് ഒന്നാംഘട്ട പോളിങ് നടക്കുന്ന തിരുവനന്തപുരം പൂവച്ചാൽ ഗ്രാമ പഞ്ചായത്ത് മുതിയാവിള വാർഡ് സെന്റ് ആൽബർട്ട് എൽ.പി സ്കൂളിലെ ബൂത്തിലാണ് സംഭവം.

ജില്ലാപഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടുചെയ്യുമ്പോഴാണ് മെഷീനിലെ ബി.ജെ.പി സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുകയും ബീപ് ശബ്ദം കേൾക്കുകയും ചെയ്യുന്നത്. ഇതേതുടർന്ന് എൽ.ഡി.എഫ് പ്രവർത്തകർ പോളിങ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടു.

എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ബൂത്ത് ഏജന്റ് സി. സുരേഷ് പ്രൊസീഡിങ് ഓഫിസർക്ക് പരാതി നൽകി. നിലവിൽ എത്ര വോട്ടുകൾ ചെയ്തുവെന്നും പരിഹരിക്കാൻ എന്തുനടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു.

Related Articles

Back to top button