Kozhikode

ഇഎസ്ഐ കെട്ടിടസമുച്ചയം പുതുമോടിയിൽ

Please complete the required fields.




കോഴിക്കോട് : വർഷങ്ങളായുള്ള മലബാറുകാരുടെ ആവശ്യമായ ചാലപ്പുറത്തെ ഇഎസ്‌ഐ കെട്ടിടം പുതുമോടിയിൽ. പ്രവൃത്തി പൂർത്തിയാക്കി കെട്ടിടം സെൻട്രൽ പബ്ലിക്‌ വർക്ക് ഡിപ്പാർട്ട്മെന്റ് 2026 ആദ്യത്തോടെ ഇഎസ്‌ഐ കോർപ്പറേഷന് കൈമാറും.ഇതുസംബന്ധിച്ച യോഗം അടുത്തദിവസങ്ങളിലായി നടക്കുമെന്ന് ഇഎസ്ഐ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

ചാലപ്പുറത്ത് വർഷങ്ങളായി പ്രവർത്തിച്ചിരുന്ന പഴയ ഇഎസ്‌ഐ കെട്ടിടത്തിൽ ഇഎസ്ഐ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ഡിസ്പെൻസറി, ഫാർമസി സബ് സ്റ്റോർ, ഇഎസ്‌ഐ കോർപ്പറേഷൻ സബ് റീജണൽ ഓഫീസ് എന്നീ നാല് പ്രധാനപ്പെട്ട ഓഫീസാണ് ഉണ്ടായിരുന്നത്. എന്നാൽ, കെട്ടിടം അപകടാവസ്ഥയിലായതിനെത്തുടർന്ന് ഓഫീസുകളെല്ലാം വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. പ്രവൃത്തി പൂർത്തിയാക്കിക്കഴിഞ്ഞാൽ ഈ ഓഫീസെല്ലാം ഈ നാലുനിലക്കെട്ടിടത്തിലേക്ക് മാറ്റും.

പാലക്കാടുമുതൽ കാസർകോടുവരെയുള്ള അഞ്ച് ജില്ലയിലെ 42 ഇഎസ്ഐ സ്ഥാപനങ്ങളിലെ ഭരണനിർവഹണകേന്ദ്രമാണ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്. മാങ്കാവിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

Related Articles

Back to top button