
ശബരിമല സ്വർണ മോഷണക്കേസില്‍ ഇ ഡി കൊല്ലം വിജിലൻസ് കോടതിക്ക് സമർപ്പിച്ച അപേക്ഷ ഡിസംബർ 10 ന് പരിഗണിക്കും. അപേക്ഷയിൽ എസ്.ഐ.ടിയുടെ വാദം കേൾക്കും.
കേസിൽ രജിസ്റ്റർ ചെയ്ത എഫ് ആർ ആറിന്റെ പകർപ്പും മൊഴികളും റിമാൻഡ് റിപ്പോർട്ടുകളും കൈമാറണമെന്നാവശ്യപെട്ടാണ് ഇ ഡി അപേക്ഷ. ഇ ഡിക്ക് വേണ്ടി അഭിഭാഷകൻ അഡ്വ. എം ജെ സന്തോഷ് ഹാജരായി.
അതേസമയം ഇ.ഡി അപേക്ഷയെ സംസ്ഥാന സർക്കാർ എതിർത്തു. എതിർപ്പ് രേഖാമൂലം അറിയിക്കാമെന്ന് സർക്കാർ അറിയിച്ചു. അതേസമയം, കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ ദേവസ്വം സെക്രട്ടറിയും തിരുവാഭരണം കമ്മിഷണറുമായിരുന്ന എസ് ജയശ്രീയുടെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ് ശ്രീകുമാറിൻ്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ശബരിമല സ്വര്‍ണ മോഷണ കേസിൽ ജയശ്രീ നാലാം പ്രതിയും ശ്രീകുമാർ ആറാം പ്രതിയുമാണ്.





