സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്, 26,711 രോഗമുക്തർ, 152 മരണം; ചികിത്സയിൽ 1.73 ലക്ഷം

തിരുവനന്തപുരം: കേരളത്തില്‍ 19,653 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 23,591 ആയി. ചികിത്സയിലായിരുന്ന 26,711 പേര്‍ രോഗമുക്തി നേടി.
പോസിറ്റീവായവർ
എറണാകുളം 2810
തൃശൂര്‍ 2620
തിരുവനന്തപുരം 2105
കോഴിക്കോട് 1957
പാലക്കാട് 1593
കൊല്ലം 1392
മലപ്പുറം 1387
കോട്ടയം 1288
ആലപ്പുഴ 1270
കണ്ണൂര്‍ 856
ഇടുക്കി 843
പത്തനംതിട്ട 826
വയനാട് 443
കാസർകോട് 263
നെഗറ്റീവായവർ
തിരുവനന്തപുരം 2180
കൊല്ലം 1349
പത്തനംതിട്ട 1117
ആലപ്പുഴ 1414
കോട്ടയം 1434
ഇടുക്കി 1146
എറണാകുളം 5708
തൃശൂര്‍ 2584
പാലക്കാട് 1450
മലപ്പുറം 2514
കോഴിക്കോട് 3065
വയനാട് 976
കണ്ണൂര്‍ 1191
കാസർകോട് 483
രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 18,657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 807 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 84 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ 1,73,631 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,10,674 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. നിലവില്‍ 1,73,631 കോവിഡ് കേസുകളില്‍, 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
പ്രതിവാര ഇന്‍ഫെക്‌ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. 5,12,854 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,87,587 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 25,267 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1906 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സെപ്റ്റംബര്‍ 19 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,37,96,983), 36.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (98,27,104) നല്‍കി. 45 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 55 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ നല്‍കിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.





