Kerala

സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കും ; അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

Please complete the required fields.




രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള കേസിൽ അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുവതിക്ക് ഉറപ്പുനൽകി. കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ ഉടൻ രൂപീകരിക്കും.ഇന്നലെ മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് യുവതി ഡിജിറ്റൽ തെളിവുകളടക്കം കൈമാറിയത്. വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസ് നേമം പൊലീസിന് കൈമാറി.

അതേസമയം, രാഹുലിനെ ബന്ധപ്പെടാന്‍ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. അറസ്റ്റ് ഭയന്ന് തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. പത്തനംതിട്ട, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് രാഹുലിനായി അന്വേഷണം നടത്തുകയാണ്. കേസിൽ മുൻകൂർജാമ്യത്തിനുള്ള നീക്കം രാഹുൽ നടത്തിവരികയാണ്. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ സംസാരിച്ചതായാണ് വിവരം. അടൂരിലുള്ള രാഹുലിന്റെ വീട്ടിൽ പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുകയാണ്.

Related Articles

Back to top button